Latest Updates

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ ആസ്തികളും നിക്ഷേപങ്ങളും സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് സുപ്രീംകോടതി. 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് ഇപ്പോൾ പൊതുജനത്തിന് ലഭ്യമായിരിക്കുന്നത്. 120.96 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്റ്റിസ് കെ വി വിശ്വനാഥനാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത്. 2010 മുതല്‍ 2015 വരെ അദ്ദേഹം 91.47 കോടി രൂപ നികുതിയായി സര്‍ക്കാരിന് അടച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് 3.38 കോടി രൂപയുടെ നിക്ഷേപമുണ്ട്. മലയാളിയായ ജസ്റ്റിസ് വിനോദ് കെ ചന്ദ്രന് 8 ലക്ഷം രൂപ മ്യൂച്ചല്‍ ഫണ്ടിലുണ്ട്, കൂടാതെ 6 ഏക്കര്‍ ഭൂമിയും സ്വന്തം പേരിലുണ്ട്. 12 സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. വനിതാ ജഡ്ജിമാരില്‍ ജസ്റ്റിസ് ബേ. എം ത്രിവേദിയുടെ സ്വത്തുവിവരങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്, എന്നാൽ ജസ്റ്റിസ് ബി വി നാഗരത്‌നയുടെ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഏപ്രില്‍ ഒന്നിന് ചേര്‍ന്ന ഫുള്‍കോര്‍ട്ട് യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്. കൂടാതെ, 2022 നവംബര്‍ 9 മുതല്‍ 2025 മെയ് 5 വരെ നിയമിക്കപ്പെട്ട ഹൈക്കോടതി ജഡ്ജിമാരുടെ നിയമന വിവരങ്ങളും സുപ്രീംകോടതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice